യുവാവിനെ മർദ്ദിച്ച് കവർച്ച; നാലംഗ സംഘം അറസ്റ്റിൽ

യുവാവിനെ മർദ്ദിച്ച് കവർച്ച; നാലംഗ സംഘം അറസ്റ്റിൽ

ആലുവ: കഥകളി കലാകാരനായ യുവാവിനെ മർദ്ദിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും ബൈക്കും മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റിൽ. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേൽ വീട്ടിൽ ബാലു (22), കിടങ്ങയത്ത് വീട്ടിൽ ശരത് (20), മേലൂർ പ്ലാക്ക വീട്ടിൽ അഖിൽ (18), നാലുകെട്ട് പുത്തൻ പുരക്കൽ അനീറ്റ് ജോയി (21) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 18ന് രാത്രി ആലുവ മണപ്പുറത്തിനു സമീപമാണ് സംഭവം. കഥകളിയിലെ മദ്ദള കലാകാരനായ കുന്നത്തുമാട് മോറക്കാല സ്വദേശി ജിതിൻ ചന്ദ്രൻ ആലുവ ബസ് സ്റ്റാൻഡ് പരിസരത്ത് ബൈക്ക് പാർക്ക് ചെയ്ത ശേഷം ചെർപ്പളശേരിയിൽ കഥകളിക്കു പോയി. തിരിച്ചു വന്നപ്പോൾ അങ്കമാലി വരെയുള്ള ബസാണ് കിട്ടിയത്. അവിടെ വച്ച് പരിചയപ്പെട്ട പ്രതികളുമൊത്താണ് ആലുവയിലെത്തിയത്. ഇവർ ജിതിനെ മണപ്പുറത്തെത്തിച്ച് മർദ്ദിക്കുകയും മാലയും മൊബൈലും സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുമായി മുങ്ങുകയായിരുന്നു.

Leave A Reply
error: Content is protected !!