അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് ജയം

അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് ജയം

ദുബൈ: എ.എഫ്​.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് 2022​ യോഗ്യത റൗണ്ട്​ പോരാട്ടത്തില്‍ ഇന്ത്യക്ക്​ ജയം. ദുബൈയിലെ ഫുജൈറ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഒമാനെ 2-1നാണ് ​ തോല്‍പിച്ചത് .
റഹീം അലി (6), വിക്രം പ്രതാപ്​ സിങ്​ (37) എന്നിവരാണ്​ ഇന്ത്യക്കായി ഗോള്‍ നേടിയത്​. ഇഞ്ച്വറി സമയത്ത്​ വലീദ്​ സലീമാണ്​ ഒമാനായി ആശ്വാസ ഗോള്‍ നേടിയത്​.കിര്‍ഗിസ്​ റിപബ്ലിക്കിനൊപ്പം ഇന്ത്യ ഗ്രൂപ്പ്​ ‘ഇ’യുടെ തലപ്പത്തെത്തി. ബുധനാഴ്​ച ഇതേ വേദിയില്‍ ആതിഥേയരായ യു.എ.ഇക്കെതിരെയാണ്​ ഇന്ത്യയുടെ അടുത്ത മത്സരം.

Leave A Reply
error: Content is protected !!