കാ​ന​ഡ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പണം തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയിൽ

കാ​ന​ഡ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പണം തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയിൽ

ക​ണ്ണ​ന​ല്ലൂ​ര്‍: വിദേശത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ണം തട്ടിയ തിരുവനന്തപുരം സ്വദേശി പിടിയിൽ. പ​ള്ളി​മ​ണ്‍ വെ​ളി​ച്ചി​ക്കാ​ല ജു​മാ​മ​സ്​​ജി​ദി​ന് സ​മീ​പം ദാ​റു​ല്‍ സ​ലാം മ​ന്‍​സി​ലി​ല്‍ ജാ​ഫ​ര്‍ ക​ണ്ണ​ന​ല്ലൂ​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്​​റ്റ്.

കാ​ന​ഡ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​ തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ലം ഷാ​രോ​ണ്‍ വി​ല്ല​യി​ല്‍ ഷി​റാ​സ്​ (49) ആ​ണ് പി​ടി​യി​ലാ​യ​ത്.

ജാ​ഫ​ര്‍ ഉ​ള്‍​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക്കാ​രാ​യ 11 പേ​രെ കാ​ന​ഡ​യി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് അ​സ​ര്‍​ബൈ​ജാ​നി​ല്‍ കൊ​ണ്ടു​പോ​യി ഒ​രു മാ​സ​ത്തോ​ളം അ​വി​ടെ താ​മ​സി​പ്പി​ച്ച​ശേ​ഷം തി​രി​കെ നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ള്‍ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ ആ​ന​പ്പാ​റ എ​ന്ന സ്ഥ​ല​ത്ത് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യി കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന് ല​ഭി​ച്ച വി​വ​ര​ത്തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചാ​ത്ത​ന്നൂ​ര്‍ അ​സി. പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ബി. ​ഗോ​പ​കു​മാ​റിെന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ണ്ണ​ന​ല്ലൂ​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ യു.​പി. വി​പി​ന്‍​കു​മാ​ര്‍, എ​സ്.​ഐ ഡി. ​സ​ജീ​വ്, എ.​എ​സ്.​ഐ ബി​ജു, സി.​പി.​ഒ​മാ​രാ​യ സ​ജി​കു​മാ​ര്‍, ലാ​ലു​മോ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Leave A Reply
error: Content is protected !!