സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കുന്ന യുവാവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കുന്ന യുവാവ് അറസ്റ്റില്‍

മലപ്പുറം: സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്താണ് പിടിയിലായത്.

കേസിനാസ്പദമായ സംഭവം നടന്നത് സെപ്തംബര്‍ 13ന് വൈകിട്ട് 7.30ഓടെയായിരുന്നു. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ പ്രതി ബൈക്കില്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ യുവതി സ്‌കൂട്ടറടക്കം മറിഞ്ഞുവീണു.

തുടർന്ന് പ്രതി ബൈക്കോടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ മാസ്‌കും ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചിരുന്നു. പ്രദേശവാസികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  സമാന രീതിയില്‍ മുമ്പും ഇയാൾക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്.

Leave A Reply
error: Content is protected !!