ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട​യാ​ള്‍ ആ​ക്ര​മി​ച്ച പ്രതിയെ പിടികൂടി

ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട​യാ​ള്‍ ആ​ക്ര​മി​ച്ച പ്രതിയെ പിടികൂടി

ക​ള​മ​ശ്ശേ​രി: സൗ​ത്ത് ക​ള​മ​ശ്ശേ​രി ശാ​ന്തി​ന​ഗ​ര്‍ നീ​റു​ങ്ക​ല്‍ റോ​ഡി​ന് സ​മീ​പം ഇ​രു​വിഭാഗക്കാർ ത​മ്മിലുണ്ടായ ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട​യാ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. ക​ള​മ​ശ്ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ല്‍ അ​ന​ക്ക​പ്പി​ള്ളി വീ​ട്ടി​ല്‍ സു​മ​ലി​നെ​യാ​ണ്​ (26) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട്  ഉണ്ടായ സംഭവത്തിൽ നീ​റു​ങ്ക​ല്‍ വീ​ട്ടി​ല്‍ ഹാ​രി​സി​നെ​യാ​ണ്​ (51) ആ​ക്ര​മി​ച്ച​ത്. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഹാ​രി​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Leave A Reply
error: Content is protected !!