ഐപിഎലില്‍ പുതിയ രണ്ട് ടീമുകളെ ഇന്ന് പ്രഖ്യാപിക്കും

ഐപിഎലില്‍ പുതിയ രണ്ട് ടീമുകളെ ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി , പുതിയ രണ്ട് ടീമുകളെ ഇന്ന് പ്രഖ്യാപിക്കും. അഹമ്മദാബാദ്, ലക്നൗ എന്നിവിടങ്ങളിൽ നിന്നാവും പുതിയ ടീമുകളെന്നാണ് സൂചന. ഉയര്‍ന്ന ബിഡ് നല്‍കിയവരിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളും അദാനി ഗ്രൂപ്പും ഉള്‍പ്പെടുന്നു എന്നാണ് സൂചനകൾ.

അഹമ്മദാബാദിൽ നിന്ന് ടോറന്റ് ഗ്രൂപ്പും ടീമിനായി ശ്രമിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും പിന്നീട് അവര്‍ പിന്മാറുകയാണുണ്ടായത്. ടീമുകളുടെ പ്രഖ്യാപനം മൂന്ന് മണിയോടെയാവും എത്തുകയെന്നാണ് ലഭിയ്ക്കുന്ന വിവരം. 22 ഗ്രൂപ്പുകളാണ് ഐപിഎലില്‍ പുതിയ ടീമുകള്‍ക്കായി രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

Leave A Reply
error: Content is protected !!