സിപിഎം എയ്യാല്‍ പാറപ്പുറം ബ്രാഞ്ച് നീന്തല്‍ മത്സരം സംഘടിപ്പിച്ചു

സിപിഎം എയ്യാല്‍ പാറപ്പുറം ബ്രാഞ്ച് നീന്തല്‍ മത്സരം സംഘടിപ്പിച്ചു

സി പി ഐ എം പന്നിത്തടം ലോക്കല് സമ്മേളനത്തിന്റെ ഭാഗമായി എയ്യാല് പാറപ്പുറം ബ്രാഞ്ച് നീന്തല് മത്സരം സംഘടിപ്പിച്ചു. കടങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. അഖില് എ സി അദ്ധ്യക്ഷനായി.

സി പി ഐ എം പന്നിത്തടം ലോക്കല് കമ്മറ്റി അംഗം സുബിന് എ എസ്, ഡി വൈ എഫ് ഐ പന്നിത്തടം മേഖല ട്രഷറര് ഗില്സന് കെ വി, ലിജീഷ് വിവി, സി പി ഐ എം എയ്യാല് പാറപ്പുറം ബ്രാഞ്ച് മെമ്പര് നെജുമുദ്ധീന്, നന്ദനന് പി സി തുടങ്ങിയവര് സംസാരിച്ചു. നീന്തല് മത്സരത്തില് കിരണ് എ കെ ഒന്നാം സ്ഥാനവും റിത്വിക് രണ്ടാം സ്ഥാനവും നേടി.

Leave A Reply
error: Content is protected !!