ലൈംഗികത്തൊഴിലിന്​ വിസമ്മതിച്ച 17കാരിയെ കൊലപ്പെടുത്തി ; സഹോദരിമാർ അടക്കം അഞ്ചുപേർ അറസ്​റ്റിൽ

ലൈംഗികത്തൊഴിലിന്​ വിസമ്മതിച്ച 17കാരിയെ കൊലപ്പെടുത്തി ; സഹോദരിമാർ അടക്കം അഞ്ചുപേർ അറസ്​റ്റിൽ

റാഞ്ചി: ഝാർഖണ്ഡിൽ ഏഴുമാസം മുമ്പ്​ കാണാതായ 17കാരിയുടെ മൃതദേഹം അണക്കെട്ടിന്​ സമീപം കണ്ടെത്തിയ സംഭവത്തിൽ സഹോദരിമാർ അടക്കം അഞ്ചുപേർ അറസ്​റ്റിൽ. സോനാർ അണക്കെട്ടിന്​ സമീപത്തു നിന്ന്​ മജിസ്​ട്രേറ്റിന്റെ സാന്നിധ്യത്തിൽ 17കാരിയുടെ മൃതദേഹം പുറത്തെടുത്തു.

സഹോദരിമാരായ രാഖി ദേവി(30), രൂപ ദേവി(25), സഹോദരിയുടെ ഭർത്താവ്​ ധനജ്ഞയ്​ അഗർവാൾ(30), സ​ഹോദരിയുടെ കാമുകൻമാരായ നിതീഷ്​ ,പ്രതാപ്​ കുമാർ സിങ്​, എന്നിവരാണ്​ പ്രതികൾ​. നിതീഷിനെ ഒഴികെ കേസിലെ സിലെ മറ്റെല്ലാ പ്രതികളെയും അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലേക്ക്​ മാറ്റിയിട്ടുണ്ട് .

മസ്തിഷ്ക്കത്തിനേറ്റ മുറിവാണ്​ മരണകാരണമെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു . അതെ സമയം 17കാരി വിഷം കഴിച്ച്​ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്​ സഹോദരിമാരുടെ വാദം.

അഞ്ചുസഹോദരിമാരിൽ നാലാമത്തെയാളാണ്​ മരിച്ച പെൺകുട്ടി. ഇവരുടെ മാതാപിതാക്കൾ നേരത്തേ മരിച്ചിരുന്നു. മൂത്ത സഹോദരി രാഖിക്കൊപ്പം സുഡ്​നയിലായിരുന്നു പെൺകുട്ടിയുടെ താമസം. ലൈംഗിക തൊഴിലാളിയാണ്​ രാഖി. പെൺകുട്ടിയെ നിർബന്ധിച്ച്​ ലൈംഗിക തൊഴിൽ ചെയ്യാൻ നിർബന്ധിച്ചതാണ്​ കൊലക്ക്​ കാരണമെന്നാണ് ​ പൊലീസ്​ ഭാഷ്യം .

‘രാഖിയും ധനജ്ഞയും പെൺകുട്ടിയെ ലൈംഗിക തൊഴിലിന്​ നിർബന്ധിച്ചിരുന്നു. സമ്മതമില്ലാതെ പെൺകുട്ടിയുടെ അടുത്തേക്ക്​ നിരവധിപേരെ അയചെങ്കിലും പെൺകുട്ടി വഴങ്ങിയിരുന്നില്ല. പെൺകുട്ടിക്ക്​ ഒരാളുമായി അടുപ്പമുണ്ടായിരുന്നു. അയാളെ വിവാഹം കഴിക്കണമെന്ന്​ ആവശ്യ​െപ്പട്ടതോടെ രാഖി എതിർപ്പ്​ അറിയിക്കുകയും ചെയ്​തിരുന്നു. അതിനിടെ രാഖിയുടെ കാമുകൻമാരായ പ്രതാപും നിതീഷും പെൺകുട്ടിയിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്​തു’ -പൊലീസ്​ പ്രതികരിച്ചു .

അതെ സമയം രണ്ടു കാമുകൻമാരും രാഖിയുടെ വീട്​ സന്ദർശിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്​തിരുന്നു. രാഖിയുടെ ഒത്താശയോടെയാണ് ​ ഇവർ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നും പൊലീസ്​ പറഞ്ഞു.

പെൺകുട്ടി കൊല്ലപ്പെടുന്നതിന് ​ രണ്ടുദിവസം മുമ്പ്​ പ്രതാപ്​ രാഖിയുടെ വീട്ടിലെത്തിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ചപ്പോലെ പ്രതാപ്​ രാഖി വീട്ടിലില്ലാതിരുന്ന സമയത്ത്​ പ്രതാപ്​ പെൺകുട്ടിയെ ബലാത്സംഗം ചെയ്​തു. തുടർന്ന് 17കാരിയെ കൊലപ്പെടുത്തുകയും കെട്ടിത്തൂക്കുകയുമായിരുന്നു. ശേഷം രാഖി രൂപയെയും ധനജ്ഞയ്​യെയും ​വിളിച്ചുവരുത്തി. പിന്നീട്​ പെൺകുട്ടിയുടെ മൃതദേഹം ധനജ്ഞയ്​യുടെ ഓ​ട്ടോറിക്ഷയിൽ കയറ്റി അഞ്ചുപേരും ചേർന്ന്​ അണക്കെട്ടിന്​ സമീപം ഉപേക്ഷിക്കുകയായിരുന്നു.ഒപ്പം തെളിവുകളും നശിപ്പിച്ചിരുന്നു .

Leave A Reply
error: Content is protected !!