കോവിഡ് വ്യാപനം;ചൈനയിൽ കഴിഞ്ഞ മണിക്കൂറിൽ 43 പുതിയ കേസുകൾ

കോവിഡ് വ്യാപനം;ചൈനയിൽ കഴിഞ്ഞ മണിക്കൂറിൽ 43 പുതിയ കേസുകൾ

ബെയ്ജിംഗ് :ചൈനയിൽ കഴിഞ്ഞ മണിക്കൂറിൽ 43 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യപ്രവർത്തകരിൽ വലിയ ആശങ്കയുളവാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.

വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് വിലയിരുത്തൽ. കൂടുതൽ നഗരങ്ങളിലേക്ക് വൈറസ് വ്യാപിച്ചേക്കാമെന്നും ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശം. രോഗവ്യാപനം തടയാൻ ആളുകൾ എത്രയും വേഗം ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്നും ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്.

കൊറോണയുടെ ഡെൽറ്റാ വകഭേദമാണ് നിലവിൽ രാജ്യത്ത് വ്യാപിക്കുന്നത്. വു ലിയാഗ്യുവിൽ നിന്നാണ് ഡെൽറ്റാ വകഭേദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 17 മുതലാണ് ഡെൽറ്റ വകഭേദം വ്യാപിച്ചു തുടങ്ങിയത്.

Leave A Reply
error: Content is protected !!