ലെസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായി മൂന്നാം വിജയം

ലെസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായി മൂന്നാം വിജയം

എവേ മത്സരത്തില്‍ ബ്രെന്റ്ഫോര്‍ഡിനെ ലെസ്റ്റര്‍ പരാജയപ്പെടുത്തി . ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്ഫോര്‍ഡിനെ ലെസ്റ്റര്‍ മറികടന്നത്. മത്സരത്തില്‍ ബ്രെന്റ്ഫോര്‍ഡ് മികച്ചു നിന്നു എങ്കിലും അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിഞ്ഞില്ല . തുടക്കത്തില്‍ കളിയുടെ ഗതിക്ക് എതിരായി ഒരു യൂറി ടൈലമെന്‍സ് സ്ട്രൈക്ക് ആണ് ലെസ്റ്ററിന് ലീഡ് നല്‍കിയത്. ബോക്സിന് പുറത്ത് നിന്നൊരു ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു ടൈലമന്‍സിന്റെ ഗോള്‍. താരം കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെയും ഗംഭീര ഗോള്‍ സ്കോര്‍ ചെയ്തിരുന്നു.

രണ്ടാം പകുതിയില്‍ 60ആം മിനുട്ടില്‍ ജൊര്‍ഗന്‍സനിലൂടെ ബ്രെന്റ്ഫോര്‍ഡ് ഒരു ഗോള്‍ മടക്കി ആരാധകര്‍ക്ക് സന്തോഷം നല്‍കി. എന്നാല്‍ അവര്‍ക്ക് പരാജയം ഒഴിവാക്കാന്‍ ആയില്ല. 73ആം മിനുട്ടില്‍ മാഡിസണ്‍ ലെസ്റ്ററിന്റെ വിജയ ഗോള്‍ നേടി. പാറ്റ്സണ്‍ ഡാകയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ലെസ്റ്ററിന്റെ വിജയ ഗോള്‍. ഈ ജയത്തോടെ ലെസ്റ്റര്‍ 14 പോയിന്റുമായി 9ആം സ്ഥാനത്ത് എത്തി. ബ്രെന്റ്ഫോര്‍ഡ് 12ആം സ്ഥാനത്തേക്ക് താഴ്ന്നു.

Leave A Reply
error: Content is protected !!