ബംഗ്ലാദേശിനെ ‘അസലായി’ തോല്‍പിച്ച്‌ ശ്രീലങ്ക

ബംഗ്ലാദേശിനെ ‘അസലായി’ തോല്‍പിച്ച്‌ ശ്രീലങ്ക

ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ബംഗ്ലാദേശിനെ ആറുവിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക. ബംഗ്ലാദേശ് നേടിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക ഏഴുപന്തുകള്‍ ശേഷിക്കേ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയ സ്ഥാനത്തെത്തി .തുടക്കം അല്‍പം പാളിയെങ്കിലും അര്‍ധസെഞ്ചുറി നേടിയ ചരിത് അസലങ്ക (80*), ജന്മദിനം അര്‍ധസെഞ്ചുറിയുമായി ആഘോഷിച്ച ഭാനുക രജപക്‌സ (53) എന്നിവരാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ശ്രീലങ്കന്‍ വിജയത്തിന്റെ അടിസ്ഥാനം. . സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ നാലിന് 171. ശ്രീലങ്ക 18.5 ഓവറില്‍ അഞ്ചിന് 172.

Leave A Reply
error: Content is protected !!