ഐ എസ് എല്‍ ക്ലബിന്റെ പരിശീലകനായി ആദ്യ ഇന്ത്യക്കാരൻ ഖാലിദ് ജമീല്

ഐ എസ് എല്‍ ക്ലബിന്റെ പരിശീലകനായി ആദ്യ ഇന്ത്യക്കാരൻ ഖാലിദ് ജമീല്

ഒരു ഐ എസ് എല്‍ ക്ലബിന്റെ പരിശീല്‍കനായി ഒരു ഇന്ത്യന്‍ പരിശീലകന്‍ സ്ഥിര കരാറില്‍ നിയമിക്കപ്പെട്ടു . ഖാലിസ് ജമീലിനെ പുതിയ സീസണിലെ പരിശീലകനായി നിയമിച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണില്‍ ഖാലിദ് ജമീല്‍ പകുതിക്ക് വെച്ച്‌ നോര്‍ത്ത് ഈസ്റ്റിന്റെ ചുമതലയേല്‍ക്കുകയും ക്ലബിനെ മുന്നോട്ടേക്ക് നയിക്കുകയും ചെയ്തിരുന്നു. ജമീലിന് കീഴില്‍ ടീം നടത്തിയ പ്രകടനം തന്നെയാണ് ക്ലബ് അദ്ദേഹത്തിന് സ്ഥിര കരാര്‍ നല്‍കാന്‍ ക്ലബ് തീരുമാനിക്കാന്‍ കാരണം.

മുമ്ബ് ഐ ലീഗില്‍ ഐസോളിനൊപ്പം അത്ഭുതങ്ങള്‍ കാണിച്ച പരിശീലകന്‍ ഖാലിദ് ജമീല്‍ ഇനി ഐ എസ് എല്ലിലും കിരീടം ഉയര്‍ത്തിയാല്‍ അത് അഭിമാനകരമാകും. മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പരിശീലകനായി ജമീല്‍ മുമ്ബ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-17 സീസണില്‍ ഐസോളിനെ ഐലീഗ് ചാമ്ബ്യന്മാരാക്കി ഇന്ത്യന്‍ ഫുട്ബോളിനെ തന്നെ ഖാലിദ് ജമീല്‍ ഞെട്ടിച്ചിരുന്നു. മുമ്ബ് മുംബൈ എഫ് സിയേയും ജമീല്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!