മരപ്പൊടിയിലൊളിപ്പിച്ച കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്​റ്റില്‍

മരപ്പൊടിയിലൊളിപ്പിച്ച കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്​റ്റില്‍

വെ​ഞ്ഞാ​റ​മൂ​ട്: മരപ്പൊടിയെന്ന വ്യാജേന ചാക്കുകളിലാക്കി കോഴി ഫാമിൽ സൂക്ഷിച്ചിരുന്ന  കഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. 60 കിലോ കഞ്ചാവ് ആണ് എക്സൈസ് കണ്ടു പിടിച്ചത്.  സംഭവത്തിൽ   നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശി അക്ബർഷാ(29)   അറസ്റ്റിലായി .

വെഞ്ഞാറമൂടിനു സമീപം മണലിമുക്കിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് മൂന്ന് ചാക്കുകളിൽ 26 പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  ഫാമിന്റെ ഉടമയുടെ അകന്ന ബന്ധുവാണ് അറസ്റ്റിലായ പ്രതി. മരപ്പൊടിയാണെന്നു ഉടമയെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ ചാക്കുകെട്ടുകൾ കൊണ്ടു വയ്ക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

ഫാ​മിലെത്തിയ ഉ​ട​മ​യു​ടെ അ​ക​ന്ന ബ​ന്ധു​ മ​ര​പ്പൊ​ടി​യാ​െ​ണ​ന്ന് വി​ശ്വ​സി​പ്പി​ച്ച്​ കുറച്ച്​ ചാ​ക്കു​കെ​ട്ടു​ക​ള്‍ കൊ​ണ്ടുു വെച്ചു . ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് എ​ടു​ത്തു​മാ​റ്റാ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കൊ​ണ്ടു​പോ​യി​ല്ല. അ​ടു​ത്ത ദി​വ​സം എ​ലി ക​ര​ണ്ട് ചാ​ക്ക് കീ​റി ക​ഞ്ചാ​വ് പു​റ​ത്തു​വ​രി​ക​യും ഇ​ത് ക​ണ്ട​വ​രി​ല്‍ ഒ​രാ​ള്‍ എ​ക്‌​സൈ​സി​ന് വി​വ​രം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ചാക്കിൽ കഞ്ചാവാണന്നു സ്ഥിരീകരിച്ചതിനു ശേഷം പ്രതിയെ നെടുമങ്ങാട് വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതയിൽ ഹാജരാക്കി.

Leave A Reply
error: Content is protected !!