എടിഎം മെഷീൻ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ

എടിഎം മെഷീൻ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കല്ലടിക്കോട്:  എടിഎം  മെഷീൻ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണാർക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ് (30 ) ആണു പിടിയിലായത്.  തച്ചമ്പാറ എസ്ബിഐ ബാങ്കിന്റെ എടിഎം കത്തിച്ച സംഭവത്തിൽ  ആണു മുഹമ്മദ് റഫീഖ് അറസ്റ്റിലായത്.  വെള്ളിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം നടന്നത്.

പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അതിനാല്‍   കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ  തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. വേസ്റ്റ് ബിന്നിലെ പേപ്പർ കത്തിച്ച് മെഷീന്റെ കീപാഡിനു മുകളിൽ വച്ച് ഇറങ്ങിപ്പോയ ഇയാളുടെ ദൃശ്യങ്ങൾ സിസി ക്യാമറയിൽ പതിഞ്ഞിരുന്നു. കല്ലടിക്കോട് സിഐ ടി.ശശികുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുൽഫിക്കർ മുളംപാട്ടിൽ, ബിബീഷ്, സ്റ്റൈലേഷ് കൃഷ്ണ, ഒ.സുനിൽ കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്.

Leave A Reply
error: Content is protected !!