ശൂരനാട് മാലിന്യം തള്ളുന്നവരെ പോലീസ് പിടികൂടി

ശൂരനാട് മാലിന്യം തള്ളുന്നവരെ പോലീസ് പിടികൂടി

പോരുവഴി: രാത്രിയുടെ മറവിൽ ശൂരനാട് മാലിന്യം തള്ളുന്നവരെ പൊലീസ് പിടികൂടി. തൊടിയൂർ വില്ലേജിൽ പുലിയൂർ വഞ്ചി വടക്ക് പേരുർതറ ഹരിലാൽ ( 27 ) , മൈനാഗപ്പള്ളി വില്ലേജിൽ വടക്കൻ മൈനാഗപ്പള്ളി മുറിയിൽ ഷാനിയൻ വീട്ടിൽ ഷെമീർ (38) എന്നിവരും വാഹനവുമാണ് പിടികൂടിയത്. ജനവാസ കേന്ദ്രങ്ങളിലും തണ്ണീർതടങ്ങളുടെ കരയിലും മാലിന്യം തള്ളിയശേഷം കടന്നു കളയുന്ന സംഘങ്ങളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

പ്രതികളെ മാലുമേൽ കടവിന് സമീപം വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശൂരനാട് സി.ഐ ഫിറോസിന് ലഭിച്ച വിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടറായ സിജിൻ മാത്യു , എ.എസ്.ഐ ഹർഷാദ് , ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave A Reply
error: Content is protected !!