കേരളത്തിലെ പ്രളയo ; കരുതലുമായി ‘ഖത്തർ ഇൻകാസ്’

കേരളത്തിലെ പ്രളയo ; കരുതലുമായി ‘ഖത്തർ ഇൻകാസ്’

ദോഹ∙ കേരളത്തിലെ തെക്കൻ മലയോര ജില്ലകളിലെ പ്രളയക്കെടുതികളിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി യോഗത്തിൽ തീരുമാനം.

ഇതിന്റെ ഭാഗമായി ഖത്തറിലെ ഇൻകാസ് ജില്ലാ കമ്മിറ്റികൾ നാട്ടിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുമായി സഹകരിച്ചു ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് എല്ലാ ഇൻകാസ് ജില്ലാ കമ്മിറ്റികൾക്കും നിർദേശം നൽകി. ഇന്ത്യൻ കൾചറൽ സെന്ററിൽ നടന്ന സെൻട്രൽ കമ്മിറ്റി യോഗത്തിൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു .ഗ്ലോബൽ ഭാരവാഹികളായ കെ. കെ ഉസ്മാൻ, സിദ്ദീഖ് പുറായിൽ, നാസർ വടക്കേകാട്, സെൻട്രൽ, ജില്ലാ കമ്മറ്റി നേതാക്കളായ അൻവർ സാദത്ത്,നൗഷാദ് ടി.കെ, മജീദ് പാലക്കാട്, ജന സെക്രട്ടറി മനോജ് കൂട്ടൽ, മധുസൂദനൻ, ബഷീർ തുവാരിക്കൽ, കരീം നടക്കൽ എന്നിവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!