മുഷ്താഖ് അലി ടി20 മത്സരം; കേരളത്തെ സഞ്ജു നയിക്കും

മുഷ്താഖ് അലി ടി20 മത്സരം; കേരളത്തെ സഞ്ജു നയിക്കും

ആലപ്പുഴ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. കഴിഞ്ഞ തവണയും സഞ്ജുവാണ് നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.

അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന സീനിയര്‍ താരം എസ് ശ്രീശാന്ത് പുറത്തായി. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍.

Leave A Reply
error: Content is protected !!