റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതിയെ പൊലീസ് പിടികൂടി

റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതിയെ പൊലീസ് പിടികൂടി

തിരുവനന്തപുരം: റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി.

കരുംകുളം പുതിയതുറ ഉരിയരികുന്ന് വീട്ടില്‍ ടൈറ്റസിനെയാണ്(30) ക​േന്‍റാണ്‍മെന്‍റ്​ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

പാളയം സാഫല്യം കോംപ്ലക്സിന് മുന്‍വശത്ത് വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം നടന്നത്.  റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി കയറിപ്പിടിക്കുകയും ബലം പ്രയോഗിച്ച്‌ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

ഇയാള്‍ സമാനസ്വഭാവമുള്ള കേസുകളില്‍ മുമ്ബും പ്രതിയായിട്ടുണ്ട്. ക​േന്‍റാണ്‍മെന്‍റ്​ എസ്.എച്ച്‌.ഒ ഷാഫി ബി.എം, എസ്.ഐമാരായ സഞ്ജു ജോസഫ്, ദിലിജിത്ത്, സി.പി.ഒമാരായ വിനോദ്, പ്രവീണ്‍, ഷൈജു, നസീറ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!