ടി20 ലോകകപ്പ് മത്സരം; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ഐ എം വിജയന്‍

ടി20 ലോകകപ്പ് മത്സരം; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ഐ എം വിജയന്‍

കൊച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന്റെ ആവേശത്തിലാണ് നാടും നഗരവും. 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ താരം ഹാര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്നാണ് വിജയന്‍ പറയുന്നത്. ഏറെ ഇഷ്ടമുള്ള താരമമെന്നും വിജയന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍… ”വെടിക്കെട്ടിന്റെ ആശാനാണ് ഹാര്‍ദിക്. തീര്‍ച്ചയായും ഈ ലോകകപ്പ് അവന്റേതായിരിക്കും. ലോകകപ്പിന്റെ ഹീറോ ഹാര്‍ദിക്കായിരിക്കും. എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് അവന്‍. ഇന്ത്യ- പാക് മത്സരം വാശിയാണ്. അത് ഫുട്‌ബോളായാലും അങ്ങനെ തന്നെയാണ്. ദേശീയഗാനം കേള്‍ക്കുമ്പോള്‍ തന്നെ പ്രത്യേക ഊര്‍ജമാണ്. ലോകകകപ്പില്‍ പാകിസ്ഥാനോട് നമ്മള്‍ തോറ്റിട്ടില്ല. ആ ആധിപത്യം നിലനിര്‍ത്താന്‍ ഇന്ത്യക്കാവും.

Leave A Reply
error: Content is protected !!