ടി20 ലോകകപ്പ് മത്സരം; ഇന്ത്യ- പാക്കിസ്ഥാൻ നേര്‍ക്കുനേര്‍ പോരാട്ടം, ചില റെക്കോഡുകളിങ്ങനെ

ടി20 ലോകകപ്പ് മത്സരം; ഇന്ത്യ- പാക്കിസ്ഥാൻ നേര്‍ക്കുനേര്‍ പോരാട്ടം, ചില റെക്കോഡുകളിങ്ങനെ

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ ബാറ്റര്‍മാരുടെ മാറ്റുരയ്ക്കല്‍ കൂടിയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റേയും . ബാറ്റിലും വാക്കിലും ഉറപ്പുള്ള നായകന്‍മാര്‍. ക്രീസിലുറച്ചാല്‍ ഒന്നാന്തരം ഷോട്ടുകളുമായി ബൗളര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറുന്നവര്‍.

ടിന്റി 20യിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോഹ്ലി. 90 കളിയില്‍ 3159 റണ്‍സ്. ട്വന്റി 20യില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യബാറ്ററും ഇന്ത്യന്‍ നായകന്‍. 52.65 ബാറ്റിംഗ് ശരാശരിയുള്ള കോലിയാണ് ട്വന്റി 20യില്‍ അന്‍പത് റണ്‍സിലേറെ ബാറ്റിംഗ് ശരാശരിയുള്ള ഏകതാരം.

അസം 61 ട്വന്റി 20യില്‍ 2204 റണ്‍സാണ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 2018ന് ശേഷം ട്വന്റി 20യില്‍ ബാബര്‍ അസമിനേക്കാള്‍ റണ്‍സ് നേടിയൊരു ബാറ്ററില്ല. 1173 റണ്‍സ്. രണ്ടാമന്‍ കോലി. 993 റണ്‍സ്. ട്വന്റിയില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം റണ്‍സ് പിന്നിട്ടതും പാക് നായകനാണ്.

Leave A Reply
error: Content is protected !!