ട്വ​ന്റി​-20​ ലോകകപ്പ്; ആസ്ട്രേലിയ്ക്ക് ആദ്യജയം

ട്വ​ന്റി​-20​ ലോകകപ്പ്; ആസ്ട്രേലിയ്ക്ക് ആദ്യജയം

അ​ബു​ദാ​ബി​:​ ​ട്വ​ന്റി​-20​ ​ലോ​ക​പ്പി​ൽ​ ​സൂ​പ്പ​ർ​ 12​ൽ​ ​ഗ്രൂപ്പ് 1ൽ ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​സ്ട്രേ​ലി​യ​യ്ക്ക് ​ജ​യം.​ ​ഗ്രൂ​പ്പ് 1​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​സ്ട്രേ​ലി​യ​ ​അ​‌​ഞ്ച് ​വി​ക്ക​റ്റി​ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യാ​ണ് ​കീ​ഴ​ട​ക്കി​യ​ത്.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 118​ ​റ​ൺ​സെ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​ 2​ ​പ​ന്ത് ​ബാ​ക്കി​ൽ​ ​നി​ൽ​ക്കെ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(121/5​).

അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ഓ​സീ​സി​ന് ​ജ​യി​ക്കാ​ൻ​ 8​ ​റ​ൺ​സ് ​വേ​ണ​മാ​യി​രു​ന്നു.​ ​പ്രി​ട്ടോ​റി​യ​സ് ​എ​റി​ഞ്ഞ​ ​ആ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ര​ണ്ട് ​റ​ൺ​സ് ​നേ​ടി​യ​ ​മാ​ർ​ക​സ് ​സ്റ്റോ​യി​നി​സ് ​ര​ണ്ടാ​മ​ത്തേ​യും​ ​നാ​ലാ​മ​ത്തേ​യും​ ​പ​ന്തു​ക​ളി​ൽ​ ​ഫോ​റ​ടി​ച്ച് ​ര​ണ്ട് ​പ​ന്ത് ​ശേ​ഷി​ക്കെ​ ​ആ​സ്ട്രേ​ലി​യ​യെ​ ​വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​സ്റ്റോ​യി​നി​സും​ ​മാ​ത്യൂ​ ​വേ​ഡും​ ​ഭേ​ദി​ക്ക​പ്പെ​ടാ​ത്ത​ ​ആ​റാം​ ​വി​ക്ക​റ്റി​ൽ​ 26​ ​പ​ന്തി​ൽ​ ​നേ​ടി​യ​ 46​ ​റ​ൺ​സാ​ണ് ​ഓ​സീ​സി​ന്റെ​ ​റ​ൺ​ചേ​സിം​ഗി​ൽ​ ​നി​ർ​ണാ​യ​ക​മാ​യ​ത്.​ ​സ്റ്റോ​യി​നി​സ് 16​ ​പ​ന്തി​ൽ​ 3​ ​ഫോ​റു​ൾ​പ്പെ​ടെ​ 24​ ​റ​ൺ​സു​മാ​യും​ ​വേ​ഡ് 10​ ​പ​ന്തി​ൽ​ 2​ ​ഫോ​റു​ൾ​പ്പെ​ടെ​ 15​ ​റ​ൺ​സു​മാ​യും​ ​പു​റ​ത്താ​കാ​തെ​ നിൽക്കുകയും ചെയ്തു.​

Leave A Reply
error: Content is protected !!