ടി20 വേൾഡ്കപ്പ് മത്സരം; ഇന്ത്യ-പാക് ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കണക്കുകളിതാ..

ടി20 വേൾഡ്കപ്പ് മത്സരം; ഇന്ത്യ-പാക് ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കണക്കുകളിതാ..

ദുബായ്: ടി20 ലോകകപ്പില്‍ ആരാധകര്‍ കാത്തിരുന്ന മത്സരം ഇന്ന്. ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ ചരിത്രം ആവര്‍ത്തിക്കുമോ പാകിസ്താന്‍ ചരിത്രം തിരുത്തുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.രണ്ട് ടീമും ഒന്നിനൊന്ന് മികച്ച താരനിരയുമായി എത്തുമ്പോള്‍ മത്സരത്തിന്റെ ആവേശം ഇരട്ടിക്കും. ഇന്ത്യ-പാക് മത്സരങ്ങളുടെ പതിവ് വീറും വാശിയും ഇത്തവണയും അതിന്റെ അത്യുന്നതങ്ങളിലാണുള്ളത്.

ടി20 ഫോര്‍മാറ്റില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. എട്ട് മത്സരങ്ങളിലാണ് ഇതുവരെ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ് മത്സരത്തിലും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചു. ഒരു മത്സരമാണ് പാകിസ്താന്‍ ജയിച്ചത്. 2012 ഡിസംബറില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു പാകിസ്താന്റെ ഈ ചരിത്ര ജയം. ടി20 ലോകകപ്പ് മത്സരങ്ങളില്‍ അഞ്ച് തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ചിലും ഇന്ത്യ ജയം നേടി.

യുഎഇയില്‍ ഇന്ത്യ-പാകിസ്താന്‍ ടി20 മത്സരം നടക്കുന്നത് ഇതാദ്യമായാണ്. അതിനാല്‍ത്തന്നെ ഇവിടുത്തെ കണക്കുകളില്‍ ആര്‍ക്കും മുന്‍തൂക്കം പറയാനാവില്ല. യുഎഇയില്‍ ഐപിഎല്‍ കളിച്ചാണ് ഇന്ത്യയുടെ വരവെങ്കില്‍ ദുബായ് ഹോം ഗ്രൗണ്ടാക്കി കളിച്ച് നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ചരിത്രമാണ് പാകിസ്താന് പറയാനുള്ളത്.

Leave A Reply
error: Content is protected !!