അതിഥികളുടെ കിടപ്പറയിലും ഒളിക്യാമറ; ക്യാമറകളും ഹാര്‍ഡ് സിസ്കും പിടിച്ചെടുത്തു

അതിഥികളുടെ കിടപ്പറയിലും ഒളിക്യാമറ; ക്യാമറകളും ഹാര്‍ഡ് സിസ്കും പിടിച്ചെടുത്തു

കൊ​ച്ചി: മോന്‍സന്‍ അതിഥികളെ താമസിപ്പിച്ചിരുന്ന മുറിയിലും ഒളിക്യാമറ. മോ​ന്‍​സ​ന്‍റെ വീ​ടി​ന് അ​ടു​ത്തു​ള്ള അ​തി​ഥി​മ​ന്ദി​ര​ത്തി​ലെ കി​ട​പ്പു മു​റി​യി​ല്‍ ക​ട്ടി​ലി​നോ​ടു ചേ​ര്‍​ന്നാ​ണ് മൂ​ന്ന് ഒ​ളി​കാ​മ​റ​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്. ഒ​ളി​കാ​മ​റ​യു​മാ​യി ബ​ന്ധി​പ്പി​ച്ച ഹാ​ര്‍​ഡ് ഡി​സ്‌​കും സി​ഡി​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം.

ഒളിക്യാമറ വിന്യാസം സൈബര്‍ സെല്‍ പരിശോധിക്കും. മോ​ന്‍​സ​ന്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​ച്ച കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍ന്നു ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ലാ​ണ് ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ​ത്. അ​വി​ടെ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. അ​തേസ​മ​യം, ര​ണ്ടു ദി​വ​സം എ​ടു​ത്താ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​റി​യു​ന്നു.

കേസിൽ മോൻസന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്. മോൻസന്റെയും കൂട്ടാളികളുടെയും ചെയ്തികൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു. മോൻസന്റെ വീട്ടിലെ  തിരുമ്മൽ കേന്ദ്രത്തിലും മോൻസൻ വാടകയ്ക്ക് എടുത്ത വീട്ടിലുമെല്ലാമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിൽ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു.

Leave A Reply
error: Content is protected !!