എസ്എഫ്ഐയുടെ പരാതിയിൽ എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസ്

എസ്എഫ്ഐയുടെ പരാതിയിൽ എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസ്

കോ​​ട്ട​​യം: എംജി യൂണിവേഴ്സിറ്റിയിലെ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരെയും കേസ്.  ഗാന്ധി നഗർ പൊലീസിൽ നൽകിയ രണ്ട് പരാതികളിലാണ് എ.​​ഐ.​​എ​​സ്.​​എ​​ഫ് നേതാക്കൾക്കെതിരെ േകസ് രജിസ്റ്റർ ചെയ്തത്. ജാതി പേര് വിളിച്ച് ഒരു പ്രവർത്തകനെ അധിക്ഷേപിച്ചെന്നും വനിതാ പ്രവർത്തകക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു.

ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇന്നലെ രാത്രി കേസെടുത്തത്. എ.​​ഐ.​​എ​​സ്.​​എ​​ഫ്​ സം​​സ്​​​ഥാ​​ന ജോ​​യ​​ന്‍റ്​ സെ​​ക്ര​​ട്ട​​റി നി​​മി​​ഷ രാ​​ജു​വിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എ​​സ്.​​എ​​ഫ്.​​ഐ എ​​റ​​ണാ​​കു​​ളം ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ്​ ആ​​ർ​​ഷോ, ജി​​ല്ല സെ​​ക്ര​​ട്ട​​റി സി.എ. അ​​മ​​ൽ, പ്ര​​ജി​​ത്ത്​ കെ. ​​ബാ​​ബു, വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യു​​ടെ ​േപ​​ഴ്​​​സ​​ന​​ൽ സ്​​​റ്റാ​​ഫ്​ കെ.എം അരുൺ, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്.

അക്രമത്തിനിരയായ നിമിഷ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം.ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ശാരീരികമായി മർദിക്കുകയും ജാതിപറഞ്ഞ്​ അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്​തതായി കോട്ടയം എസ്.പിക്ക് നല്‍കിയ പരാതിയിൽ പറയുന്നു. സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ കോട്ടയം ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് ഡി​വൈ​എ​സ്പി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി ച്ച​തി​ൽ വ​നി​താ നേ​താ​വ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഇ​വ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ രം​ഗ​ത്തു​വ​ന്ന​ത്. ആരോപണ വിധേയരായ എസ് എഫ് ഐ നേതാക്കൾ മുൻ‌കൂർ ജാമ്യ ശ്രമം തുടങ്ങി. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകും. ജാമ്യാപേക്ഷ നൽകുന്നത് സിപിഐഎം എറണാകുളം നേതൃത്വത്തിന്റെ നിർദേശപ്രകാരം.

Leave A Reply
error: Content is protected !!