ബ​സ് വെ​ള്ള​ത്തി​ലൂ​ടെ ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

ബ​സ് വെ​ള്ള​ത്തി​ലൂ​ടെ ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​റി​ൽ വെ​ള്ളം ക​യ​റി​യ റോ​ഡി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച കെഎസ്‌ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ച്ച ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ എ​സ്. ജ​യ​ദീ​പി​നെതി​രേയാണ് കേ​സെ​ടു​ത്തത്. പൊതുമുതൽ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് 5.30 ലക്ഷം രൂപ നഷ്ട്ടമുണ്ടാക്കി എന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ജ​യ​ദീ​പി​നെ നേ​ര​ത്തെ കെഎസ്‌ആ​ർ​ടി​സി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ഇ​യാ​ൾ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഡ്രൈ​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നി​ടെ​യാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സും ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ശനിയാഴ്ചയാണ് കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ജയദീപ് ബസ് ഓടിച്ചിറക്കിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയായതും വാഹനത്തിന് തകരാർ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്. താ​ൻ ആ​ളു​ക​ളെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും കെഎസ്‌ആ​ർ​ടി​സി​യു​ടെ വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നു​മാ​ണ് ജ​യ​ദീ​പ് പ​റ​യു​ന്ന​ത്.

Leave A Reply
error: Content is protected !!