എസ്.ബി.ഐയുടെ എ.ടി.എം മെഷീന് തീവെച്ചു

എസ്.ബി.ഐയുടെ എ.ടി.എം മെഷീന് തീവെച്ചു

തച്ചമ്ബാറ: തച്ചമ്ബാറ ടൗണിലെ എസ്.ബി.ഐ ബാങ്കിന് സമീപത്തുള്ള എ.ടി.എം മെഷീന് തീവെച്ചു വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം . എ.ടി.എം കൗണ്ടറിലെത്തിയയാള്‍ വേസ്റ്റ് ബിന്നില്‍ നിന്നും പേപ്പര്‍ എടുത്ത് സിഗരറ്റ് ലാമ്ബ് ഉപയോഗിച്ച്‌ കത്തിക്കുകയും കത്തിയ കടലാസ് മെഷീനിലിടുന്നതായും സി.സി.ടി.വി കാമറ ദൃശ്യങ്ങളിലുണ്ട്. എ.ടി.എം മെഷീന്‍റെ കീപ്പാഡ് കത്തിനശിച്ചു. പാഡിന്‍റെ പ്ലാസ്റ്റിക് കവര്‍ കത്തിയാണ് കീപാഡ് നശിച്ചത്. പണം മോഷ്ടിക്കാനുള്ള ശ്രമമൊന്നും നടന്നിട്ടില്ലെന്ന് ബ്രാഞ്ച് മാനേജര്‍ ടി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

തീയിട്ട ശേഷം ഇയാള്‍ ഇറങ്ങിപോകുന്നതായും ദൃശ്യങ്ങളിലുണ്ട്. മദ്യ ലഹരിയിലോ മാനസിക അസ്വസ്ഥതയോ ഉള്ള വ്യക്തിയാവാം തീവെപ്പിന്ന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. എ.ടി.എം കൗണ്ടര്‍ വിദഗ്ധ പരിശോധനക്കായി അടച്ചിട്ടു.
മെഷീനിനുള്ളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാലെ വ്യക്തമാകൂ. വിരലടയാളമുള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും. ബ്രാഞ്ച് മാനേജറുടെ പരാതി പ്രകാരം കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave A Reply
error: Content is protected !!