ത്രിപുരയിൽ തൃണമൂൽ എംപിയുടെ വാഹനത്തിന് നേർക്ക് ആക്രമണം

ത്രിപുരയിൽ തൃണമൂൽ എംപിയുടെ വാഹനത്തിന് നേർക്ക് ആക്രമണം

അഗർത്തല : ത്രിപുരയിൽ തൃണമൂൽ എംപിയുടെ വാഹനത്തിന് നേർക്ക് ആക്രമണം.സുഷ്മിത ദേബിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പാർട്ടി പരിപാടിയുടെ ഭാഗമായുള്ള പ്രചാരണത്തിനിടെ അംതാലിയിലായിരുന്നു സംഭവം.

കാറിൽ പ്രചാരണം നടത്തുകയായിരുന്ന സുഷ്മിതയ്‌ക്കൊപ്പം മറ്റ് തൃണമൂൽ പ്രവർത്തകരും ഉണ്ടായിരുന്നു. പ്രചാരണത്തിനിടെ ഒരു സംഘം ആളുകൾ എത്തി വാഹനം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുഷ്മിതയ്‌ക്കും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സുഷ്മിത അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Reply
error: Content is protected !!