തലശേരിയിൽ ദമ്ബതികള്‍ കുഴഞ്ഞു വീണു മരിച്ചു

തലശേരിയിൽ ദമ്ബതികള്‍ കുഴഞ്ഞു വീണു മരിച്ചു

തലശേരി: കതിരുര്‍ ചുണ്ടങ്ങാപ്പൊയിലില്‍ ദമ്ബതികള്‍ കുഴഞ്ഞു വീണു മരിച്ചു. ചുണ്ടങ്ങാപ്പൊയിലിലെ കരിപ്പാല്‍ വീട്ടില്‍ രാമകൃഷ്ണന്‍ (80) ഭാര്യ വസന്ത(70) എന്നിവരാണ് മരിച്ചത്.ഭാര്യ വസന്തകുഴഞ്ഞു വീഴുന്നത് കണ്ട് എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവും വീഴുകയായിരുന്നു. അയല്‍വാസികളും ബന്ധുക്കളും ഉടന്‍ തലശേരി മിഷന്‍ ആശുപത്രിയിലെത്തിച്ചു വെങ്കിലും ഇരുവരും മരണമടയുകയായിരുന്നു..ഇരുവരും വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സ നടത്തുന്നവരാണെന്നും മരുന്ന് കഴിക്കുന്നവരാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നും കതിരുര്‍ പൊലിസ് അറിയിച്ചു.

Leave A Reply
error: Content is protected !!