കഞ്ചാവ് വില്‍പനക്കാരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

കഞ്ചാവ് വില്‍പനക്കാരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

അ​ന്തി​ക്കാ​ട്: ല​ഹ​രി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വിൽക്കനെത്തിയ ര​ണ്ട് യു​വാ​ക്ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി എ​ക്സൈ​സി​ന് കൈ​മാ​റി.ക​ഞ്ചാ​വ് ,ല​ഹ​രി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കോ​ള്‍ പ്ര​ദേ​ശ​ത്തേ​ക്ക് വ​ന്നവരെയാണ് നാട്ടുകാർ പിടികൂടിയത് .അ​ന്തി​ക്കാ​ട് ക​ട​വാ​രം സ്വ​ദേ​ശി പാ​ടൂ​ര്‍ വീ​ട്ടി​ല്‍ വി​ഷ്ണു (18), മ​ണ​ലൂ​ര്‍ കാ​ര​മു​ക്ക് സ്വ​ദേ​ശി ന​മ്ബ​ന​ത്ത് വീ​ട്ടി​ല്‍ മൃ​ദു​ല്‍ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍ നി​ന്ന​്​ ക​ഞ്ചാ​വ് പൊ​തി​ക​ളും ക​ണ്ടെ​ടു​ത്തു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ര്‍​ന്ന് പ്ര​ദേ​ശം ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ച ഡി.​വൈ.​എ​ഫ്.​ഐ, ഗ്രാ​മ​വേ​ദി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ല​ഹ​രി സം​ഘ​ത്തെ ​ൈക​യോ​ടെ പി​ടി​കൂ​ടി അ​ധി​കൃ​ത​രെ ഏ​ല്‍​പി​ച്ച​ത്. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കോ​ള്‍ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ല​ഹ​രി വി​ല്‍​പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണ്. ഇ​തോ​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച​ത്.

Leave A Reply
error: Content is protected !!