കു​ടും​ബ​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​നി​ല്‍​പെ​ട്ട​വ​ര്‍ സം​ഘ​മാ​യെ​ത്തി ആ​ക്ര​മി​ച്ച​തായി ​പ​രാ​തി

കു​ടും​ബ​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​നി​ല്‍​പെ​ട്ട​വ​ര്‍ സം​ഘ​മാ​യെ​ത്തി ആ​ക്ര​മി​ച്ച​തായി ​പ​രാ​തി

വ​ട​ക്കാ​ഞ്ചേ​രി: മ​ലാ​ക്ക ക​ദ​ളി​ക്കാ​ട്ടി​ല്‍ പ്ര​കാ​ശിെന്‍റ കു​ടും​ബ​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​നി​ല്‍​പെ​ട്ട​വ​ര്‍ സം​ഘ​മാ​യെ​ത്തി ആ​ക്ര​മി​ച്ച​തായി ​പ​രാ​തി.മ​ലാ​ക്ക​യി​ല്‍ ഗ്രാ​നൈ​റ്റ് ഇ​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശിച്ചിരുന്നു .​ വീ​ട് പ​ണി ആ​രം​ഭി​ച്ച ഘ​ട്ടം മു​ത​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ ഇ​റ​ക്കിയിരു​ന്ന​ത്. എ​ന്നാ​ല്‍, ഗ്രാ​നൈ​റ്റ് വ​രു​ന്നു​ണ്ടെ​ന്നും നി​ങ്ങ​ള്‍ സ​മ​യ​ത്ത് വ​ന്ന് ഇ​റ​ക്കി ത​ര​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ന്നും പ്രകാശ് പറഞ്ഞു .ത​ങ്ങ​ള്‍​ക്ക് രാ​ത്രി​യി​ല്‍ വ​ന്ന് ഇ​റ​ക്കി​വെ​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ് അ​തു​കൊ​ണ്ട് നി​ങ്ങ​ള്‍ ത​ന്നെ ഇ​റ​ക്കി​യാ​ല്‍ മ​തി​യെ​ന്നും ഇ​തിെന്‍റ പേ​രി​ല്‍ ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളെ കൂ​ട്ടി ഗ്രാ​നൈ​റ്റ് ഇ​റ​ക്കു​ന്ന​തി​നി​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ സം​ഘ​മാ​യി വ​ന്ന് ഹെ​ല്‍​മ​റ്റ്, വ​യ​ര്‍ തു​ട​ങ്ങി​യ​വു​മാ​യി പൊ​ടു​ന്ന​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​കാ​ശ് പ​റ​ഞ്ഞു.
സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ പ്ര​കാ​ശ്, ഭാ​ര്യ പ്ര​സീ​ത, അ​മ്മാ​വ​ന്‍ പ്ര​ശാ​ന്ത് എ​ന്നി​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ടി​പി​ടി​യി​ല്‍ പ്ര​സീ​ത​യു​ടെ മാ​ല​യും പ​ണ​വും ന​ഷ്​​ട​പ്പെ​ട്ട​താ​യും പ്ര​കാ​ശ് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!