മഴമൂലം മാറ്റിവച്ച പിഎസ്‍സി പരീക്ഷകൾ ഈ മാസം 28 ന് നടക്കും

മഴമൂലം മാറ്റിവച്ച പിഎസ്‍സി പരീക്ഷകൾ ഈ മാസം 28 ന് നടക്കും

സംസ്ഥാനത്തെ മഴമൂലം മാറ്റിവച്ച പിഎസ്‍സി പരീക്ഷ 28ന് നടത്താൻ തീരുമാനിച്ചു.

ഇന്നലെ നടത്താനിരുന്ന അസിസ്റ്റൻറ് എഞ്ചിനീയർ സിവിൽ പരീക്ഷയാണ് 28ന് നടത്തുന്നത്. പരീക്ഷക്ക് നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് തന്നെ ഉപയോഗിക്കാമെന്ന് പിഎസ്‍സി വ്യക്തമാക്കി.

അതേസമയം, നാളെ നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. എന്നാൽ, ഒക്ടോബർ 30 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയിൽ മാറ്റമില്ലെന്നും പിഎസ്‍സി വ്യക്തമാക്കി.

എന്നാൽ ശക്തമായ മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച പ്ല​സ് വ​ണ്‍ പ​രീ​ക്ഷ 26ന് ​ന​ട​ത്താ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഈ ​മാ​സം 18ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച​ത്. മു​ൻ​നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

Leave A Reply
error: Content is protected !!