ഇന്ത്യ-ഇംഗ്ലണ്ട്​ അഞ്ചാം ടെസ്റ്റ്​ അടുത്ത വര്‍ഷം ജൂലൈയിൽ

ഇന്ത്യ-ഇംഗ്ലണ്ട്​ അഞ്ചാം ടെസ്റ്റ്​ അടുത്ത വര്‍ഷം ജൂലൈയിൽ

ലണ്ടന്‍: കോവിഡ്​ മൂലം അനിശ്ചിതത്വത്തിലായ ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്ബരയിലെ അഞ്ചാം മത്സരത്തിന്‍റെ കാര്യത്തില്‍ തീരുമാനമായി.മാറ്റിവെച്ച മത്സരം അടുത്ത വര്‍ഷം ജൂലൈ ഒന്ന്​മുതല്‍ എഡ്​ജ്​ബാസ്റ്റണില്‍ നടക്കുമെന്ന്​ ഇംഗ്ലണ്ട്​ ആന്‍ഡ്​ വെയ്​ല്‍സ്​ ക്രിക്കറ്റ്​ ബോര്‍ഡ്​ അറിയിച്ചു. മാഞ്ചസ്​റ്ററില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റ്​ കളി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ്​ മാറ്റിവെച്ചത്​. നാല്​ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

ഈ വര്‍ഷം ആഗസ്​റ്റ്​, സെപ്​റ്റംബര്‍ മാസങ്ങളിലായാണ്​ ടെസ്റ്റ്​ പരമ്ബര അരങ്ങേറിയത്​. ഇന്ത്യന്‍ ഹെഡ് ​കോച്ച്‌​ രവി ശാസ്​ത്രിക്കും സപ്പോര്‍ട്ടിങ്​ സ്റ്റാഫുകളില്‍ ചിലര്‍ക്കും കോവിഡ്​ പിടിപെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യ ടീം അഞ്ചാം ടെസ്റ്റ്​ കളിക്കാന്‍ വിമുഖത കാണിച്ചത്​.

Leave A Reply
error: Content is protected !!