നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി: മന്ത്രി ജി.ആര്‍ അനില്‍

നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി: മന്ത്രി ജി.ആര്‍ അനില്‍

വിതുര: മീനാങ്കല്‍ ദുരിതാശ്വാസക്യാമ്പുകള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വെള്ളപ്പൊക്കം ഉണ്ടായ  മീനാങ്കല്‍ പന്നിക്കുഴി പ്രദേശവും മന്ത്രി സന്ദര്‍ശിച്ചു.

മീനാങ്കല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം വേണ്ട കുറവുകള്‍ ഉടന്‍തന്നെ പരിഹരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നഷ്ടപരിഹാരങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാകുമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. പന്നിക്കുഴിയില്‍ വെള്ളം കയറിയ പ്രദേശങ്ങളും കേടുപാടുകള്‍ സംഭവിച്ച വീടുകളും മന്ത്രി സന്ദര്‍ശിച്ചു.

പൊന്മുടി ലയങ്ങളില്‍ നിന്നും വിതുര സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരെയും മന്ത്രി സന്ദര്‍ശിച്ചു.  ജി.സ്റ്റീഫന്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ആര്യനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജു മോഹൻ, വിതുര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബുരാജ്,  തഹസില്‍ദാര്‍ ഷാജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Leave A Reply
error: Content is protected !!