കുരുമ്ബന്‍മൂഴി കോസ് വേയിൽ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തു

കുരുമ്ബന്‍മൂഴി കോസ് വേയിൽ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തു

റാന്നി: വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുരുമ്ബന്‍മൂഴി പ്രദേശവാസികള്‍ക്ക് മറുകരയായ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാന്‍ കുരുമ്ബന്‍മൂഴി കോസ് വേയില്‍ അടിഞ്ഞുകൂടിയ മണല്‍ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കം ചെയ്തു. വെള്ളപ്പൊക്കത്തില്‍ കോസ് വേയില്‍ രണ്ടര മീറ്ററോളം മണല്‍ അടിഞ്ഞ് കാല്‍നടയ്ക്ക് പോലും കഴിയാത്ത അവസ്ഥയാണ് .

ശക്തമായ മഴ ഉണ്ടാകുമ്ബോള്‍ കുരുമ്ബന്‍മൂഴിയിലെ അഞ്ഞൂറില്‍ അധികം കുടുംബങ്ങള്‍ മറ്റ് ഗതാഗത മാര്‍ഗങ്ങളില്ലാതെ ഒറ്റപ്പെടുന്നസ്ഥിതി ഉണ്ടാകാറുണ്ട്.ജെ.സി.ബി ഉപയോഗിച്ചാണ് റാന്നി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.ജി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോസ് വേയിലെ മണല്‍ നീക്കിയത്. നാട്ടുകാരുടെ സേവനവും ലഭിച്ചു. ഫയര്‍ഫോഴ്‌സ് ടീമില്‍ ജെ.എസ് ജയദേവന്‍, ടി.അന്‍സാരി, എം.എം റഫീക്ക്, വി.ടി പ്രവീണ്‍കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Leave A Reply
error: Content is protected !!