ലഡാക്ക് അതിര്‍ത്തിയില്‍ സൈനിക ശേഷിയും ആയുധ ശേഷിയും വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ സൈന്യം

ലഡാക്ക് അതിര്‍ത്തിയില്‍ സൈനിക ശേഷിയും ആയുധ ശേഷിയും വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ സൈന്യം

ഡൽഹി;ലഡാക്ക് അതിര്‍ത്തിയില്‍ സൈനിക ശേഷിയും ആയുധ ശേഷിയും വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ സൈന്യം.ചൈനീസ് പക്ഷത്ത് നിന്നും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ മുതല്‍ തവറാത്ത് വരെയുള്ള ഏതൊരു അപ്രതീക്ഷിത നീക്കത്തെയും എതിരിടാന്‍ സാധിക്കുന്ന രീതിയിലാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുത്തിരിക്കുന്നത്.

40 സെക്കന്‍റില് 48 റോക്കറ്റുകളുടെ വരെ പ്രഹരശേഷി എംആര്‍എല്‍എസ് യൂണിറ്റായ സ്മെര്‍ച്ചിനുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചതാണ് ഈ റോക്കറ്റ് സംവിധാനം. 2018 പോഖ്റാന്‍ റേഞ്ചില്‍ ഇത് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 90കിലോമീറ്ററാണ് ഇതിന്‍റെ പരിധി. അതേ സമയം പിനാക ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് സിസ്റ്റമാണ്. സമുദ്ര നിരപ്പില്‍ നിന്നും 38 കിലോമീറ്റര്‍ അകലെവരെ പരിധിയുണ്ട് ഇതിന്. ശത്രുവിന്‍റെ ആയുധ സംവിധാനത്തെ ആക്രമിക്കാന്‍ പ്രാപ്തനാണ് ഈ സിസ്റ്റം. 44 സെക്കന്‍റില്‍ 77 റോക്കറ്റുകള്‍വരെ ഇതിന് വിക്ഷേപിക്കാന്‍ സാധിക്കും.

Leave A Reply
error: Content is protected !!