മഴയില്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ ഉപരിതലം ഒലിച്ചുപോയി

മഴയില്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ ഉപരിതലം ഒലിച്ചുപോയി

റാന്നി : ചെറുകുളഞ്ഞി ഒന്നാം വാര്‍ഡില്‍ മഴയില്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ ഉപരിതലം ഒലിച്ചുപോയി. വടശേരിക്കര പഞ്ചായത്ത് ചെറുകുളഞ്ഞി ഒന്നാം വാര്‍ഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് പടുതായിട്ട് മൂടിയിരുന്ന കോണ്‍ക്രീറ്റിന്റെ ഉപരിതല ഭാഗം ഒലിച്ചുപോകുകയായിരുന്നു.
ഇതേ തുടർന്ന് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ കരാറുകാരന്‍ തകരാറിലായ ഭാഗം വീണ്ടും കോണ്‍ക്രീറ്റ് ചെയ്തു.

Leave A Reply
error: Content is protected !!