യുഎഇയിൽ 88 പേർക്ക് കൂടി കോവിഡ്; രണ്ടു മരണം

യുഎഇയിൽ 88 പേർക്ക് കൂടി കോവിഡ്; രണ്ടു മരണം

അബുദാബി; യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 88 പേർ കോവിഡ്19 ബാധിതരായതായും 135 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു മരണം റിപോർട് ചെയ്തതോ‌ടെ ആകെ മരണം 2,128 ആയി. വിവിധ രാജ്യക്കാരാണ് രോഗബാധിതർ. ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും അധികൃതർ പറഞ്ഞു.

രാജ്യത്ത് കോവിഡ്19 പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇല്ലെങ്കില്‍ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി.

Leave A Reply
error: Content is protected !!