വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി

കുട്ടനാട്: വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസും വെള്ളത്തില്‍ മുങ്ങി. തൊട്ടടുത്തുള്ള പാടശേഖരത്തി​ല്‍ വെള്ളം കയറിയതിനെത്തുട‌ര്‍ന്ന് ഇവിടെ വെള്ളം കയറിയത് .അത്യാവശ്യഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനായി എത്തുന്ന ജീവനക്കാര്‍ വെള്ളത്തില്‍ നിന്നാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷം ഓഫീസ് വെള്ളം കയറാത്ത നിലയില്‍ പുതുക്കി പണിയുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മേലധികാരികള്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായില്ല

വെള്ളം കയറിയതിനെത്തുടര്‍ന്ന് പുളിങ്കുന്ന് സബ് രജിസ്ട്രാര്‍ ഓഫീസി​ന്റെ പ്രവര്‍ത്തനവും തടസപ്പെട്ടു. ഇവിടെ ആധാരം രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ എനിവെയര്‍ രജിസ്ട്രേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.

Leave A Reply
error: Content is protected !!