മും​ബൈയിൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; ഒരു മരണം

മും​ബൈയിൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; ഒരു മരണം

മും​ബൈ: സൗ​ത്ത് മും​ബൈ​യി​ലെ ലാ​ൽ​ബാ​ഗി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45ഓ​ടെ ആ​ഡം​ബ​ര വ​സ​തി​ക​ളു​ള്ള അ​വി​ഘ്ന പാ​ർ​ക്ക് സൊ​സൈ​റ്റി​യി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ 19-ാം നി​ല​യി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.

14 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിലുണ്ടായ 26 പേരെ രക്ഷിച്ചു. മണിക്കൂറുകളോളം നീണ്ടപ്രവർത്തനങ്ങൾക്ക് ശേഷമാണ് ആളുകളെ പുറത്തെത്തിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതു വരെ വ്യക്തമായിട്ടില്ല. ഷോട്ട് സർക്യൂട്ടാണോ അപകടത്തിന് വഴിവെച്ചതെന്ന സംശയം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ മേയർ കിഷോറി പട്നേക്കർ അന്വേഷണം പ്രഖ്യാപിച്ചു.

Leave A Reply
error: Content is protected !!