പുലിക്കുടിയില്‍ യുവാവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

പുലിക്കുടിയില്‍ യുവാവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

ഓയൂര്‍: റോഡുവിള പുലിക്കുടിയില്‍ യുവാവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍. പുലിക്കുടി സ്വദേശികളായ ജാസ്മിന്‍ മന്‍സിലില്‍ ജാസിന്‍(32), കുന്നില്‍ ചരുവിള വീട്ടില്‍ ഷിജു (36), ജാസ്മില്‍ മന്‍സിലില്‍ അജ്മല്‍ ഖാന്‍ (25), ജാസ്മില്‍ മന്‍സിലില്‍ റിയാസ് ഖാന്‍ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. മുഖ്യ പ്രതി ജാഫര്‍ ഖാന്‍ ഒളിവിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

പുലിക്കുടി മുനീര്‍ മന്‍സിലില്‍ മുനീറിനാണ് (23) ആക്രമണത്തില്‍ പരിക്കേറ്റത്. മുനീര്‍ ലൈസന്‍സിന്‍റെ ആവശ്യത്തിനായി റോഡുവിള പുലിക്കുടിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍ക്കെ പുലിക്കുടി ജങ്ഷനിലായിരുന്നു സംഭവം. ജങ്ഷനില്‍ അലങ്കാര പണികള്‍ നടക്കുകയായിരുന്നു. ജാസിന്‍ അലങ്കാര ലൈറ്റുകള്‍ പൊട്ടിക്കുന്നത് മുനീര്‍ തടഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണം.

അടിയേറ്റു മുനീര്‍ ബോധം കെട്ട് വീണു. കഴിഞ്ഞ ദിവസം രാത്രിയില്‍ തന്നെ പൂയപ്പള്ളി പാെലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
. മുനീര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply
error: Content is protected !!