ഒറ്റയ്ക്ക് താമസിച്ചിരുന്നയാള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ഒറ്റയ്ക്ക് താമസിച്ചിരുന്നയാള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

അഞ്ചല്‍: ഒറ്റയ്ക്ക് താമസിച്ചിരുന്നയാള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . ഇടയം രഘുവിലാസത്തില്‍ ആര്‍. അനില്‍ കുമാര്‍ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണ വിവരം അറിഞ്ഞത്.

അടുത്ത സുഹൃത്ത് ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാതിരുന്നതിനാല്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave A Reply
error: Content is protected !!