ജന്മദിനത്തില്‍ ജോജു ജോര്‍ജിന്റെ അദൃശ്യം ടീം സോളോ പോസ്റ്റര്‍ പുറത്തിറക്കി

ജന്മദിനത്തില്‍ ജോജു ജോര്‍ജിന്റെ അദൃശ്യം ടീം സോളോ പോസ്റ്റര്‍ പുറത്തിറക്കി

ജന്മദിനത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് ജോജു ജോര്‍ജിന്റെ അദൃശ്യം ടീം സോളോ പോസ്റ്റര്‍ പുറത്തിറക്കി.നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം.ജുവിസ് പ്രൊഡക്ഷന്‍സ്​​, യു എ എന്‍ ഫിലിം ഹൗസ്, എ.എ.എ.ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്നതാണ് ചിത്രം

ജോജു ജോര്‍ജിനോടൊപ്പം നരേന്‍, ഷറഫുദ്ദീന്‍ , പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തും. കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണിത് .
തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്​കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

Leave A Reply
error: Content is protected !!