ലഖിംപുര്‍ കർഷക കൊല : അന്വേഷണസംഘം മേധാവിയെ മാറ്റി യുപി സര്‍ക്കാര്‍

ലഖിംപുര്‍ കർഷക കൊല : അന്വേഷണസംഘം മേധാവിയെ മാറ്റി യുപി സര്‍ക്കാര്‍

ലഖിംപുര്‍: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം അന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് തന്നെയാണ്.

അതേസമയം കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ടേനിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് ലഖിംപൂർ സി.ജെ.എം കോടതി അനുവദിച്ചത്.

ആശിഷ് മിശ്ര ടേനിയെ കൂടാതെ സുഹൃത്ത് അങ്കിത് ദാസ്, ഗൺമാൻ ലത്തീഫ്, ഡ്രൈവർ ശേഖർ ഭാർതി എന്നിവരെയും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.

Leave A Reply
error: Content is protected !!