ദു​രി​ത​മൊ​ഴി​യാ​തെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ്യാ​പാ​രി​ക​ള്‍;വെ​ള്ളം​ക​യ​റി നി​ര​വ​ധി ക​ട​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും​ നാ​ശ​ന​ഷ്​​ടം

ദു​രി​ത​മൊ​ഴി​യാ​തെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ്യാ​പാ​രി​ക​ള്‍;വെ​ള്ളം​ക​യ​റി നി​ര​വ​ധി ക​ട​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും​ നാ​ശ​ന​ഷ്​​ടം

ഈ​രാ​റ്റു​പേ​ട്ട: ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ടൗ​ണി​ല്‍ വെ​ള്ളം​ക​യ​റി നി​ര​വ​ധി ക​ട​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും​ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ മാ​ത്രം ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ന​ഷ്​​ട​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.ന​ട​യ്ക്ക​ല്‍, പ്രൈ​വ​റ്റ് ബ​സ് സ്​​റ്റാ​ന്‍​ഡ്, ന​ട​യ്ക്ക​ല്‍ കോ​സ്​​വേ റോ​ഡ്, മു​ഹ്​​യി​ദ്ദീ​ന്‍ പ​ള്ളി കോ​സ്​​വേ റോ​ഡ്, ക​ടു​വാ​മൂ​ഴി, മ​റ്റ​യ്ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും വെ​ള്ളം ക​യ​റി​യ​ത്. സാ​ധ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു. കോ​ടി​ക​ളു​ടെ ന​ഷ്​​ട​മാ​ണ്​ സം​ഭ​വി​ച്ച​ത്. വെ​ള്ളം ക​യ​റി​യി​റ​ങ്ങി നാ​ലു​ദി​വ​സം ക​ഴി​ഞ്ഞെ​ങ്കി​ലും പ​ല​ര്‍​ക്കും ഇ​പ്പോ​ഴും പ​ഴ​യ രീ​തി​യി​ല്‍ വ്യാ​പാ​രം തു​ട​ങ്ങാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

Leave A Reply
error: Content is protected !!