മക്ക മദീന ഹറമുകളിൽ ജുമുഅ നമസ്കാരത്തിന് ലക്ഷങ്ങൾ പ​ങ്കെടുത്തു

മക്ക മദീന ഹറമുകളിൽ ജുമുഅ നമസ്കാരത്തിന് ലക്ഷങ്ങൾ പ​ങ്കെടുത്തു

റിയാദ്; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് മക്ക മദീന ഹറമുകളിൽ ജുമുഅ നമസ്കാരത്തിന് ലക്ഷങ്ങൾ പ​ങ്കെടുത്തു.ഇക്കഴിഞ്ഞ ദിവസം മുതലാണ് കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ച്​ വിശ്വാസികളെ ഇരുഹറമുകളിലും പൂർണതോതിൽ പ്രവേശിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമുണ്ടായത്​​. ഇതേ തുടർന്ന്​ ഞായറാഴ്​ച മുതൽ നമസ്​കാര വേളയിൽ സ്വഫുകൾക്കിടയിലെ സാമൂഹിക അകലം പാലിക്കൽ നിബന്ധന എടുത്തുകളയുകയും ഇരുഹറമുകളിലും നമസ്​കാരത്തിന്​ പൂർണ തോതിൽ വിശ്വാസികൾക്ക്​ പ്രവേശനം നൽകുകയും ചെയ്​തിരുന്നു.

കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ സ്വദേശികളും വിദേശികളും ഉംറ തീർഥാടകരുമായ ലക്ഷങ്ങളാണ്​ ജുമുഅ നമസ്​കാരം നിർവഹിച്ചത്​. കോവിഡിനെ തുടർന്ന്​ മുൻകരുതലന്നോണം ഒന്നര വർഷത്തോളം നീണ്ട നിയന്ത്രണങ്ങൾക്ക്​ ശേഷം​ ആദ്യമായാണ്​ ഇത്രയും ആളുകൾ ജുമുഅക്കെത്തുന്നത്​. ആരോഗ്യ മുൻകരുതൽ പാലിച്ചിട്ടുണ്ടോയെന്ന്​ നിരീക്ഷിക്കാൻ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു.

Leave A Reply
error: Content is protected !!