ആലംകോട് മഹല്ല് കമ്മിറ്റി ജനറൽ ബോഡി തിരഞ്ഞെടുപ്പ് നടത്തി

ആലംകോട് മഹല്ല് കമ്മിറ്റി ജനറൽ ബോഡി തിരഞ്ഞെടുപ്പ് നടത്തി

ചങ്ങരംകുളം :ആലംകോട് മഹല്ല് ജുമാ മസ്ജിദിന്റെ ജനറൽ ബോഡി യോഗം ജുമുഅക്ക് ശേഷം മദ്രസ്സയിൽ വെച്ച് ചേർന്നു മഹല്ല് പ്രസിഡണ്ടായിരുന്ന സി.വി അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹല്ല് ജാേയിന്റ്സെക്രട്ടറി കരീം സ്വാഗതം പറഞ്ഞു സെക്രട്ടറി വി.കെ സിദ്ധി കണക്കുകൾ അവതരിപ്പിച്ചു കഴിഞ്ഞതിന് ശേഷം മഹല്ല് ഖത്തീബ് അബ്ദു റഹീം സഅദി മോഡറേറ്ററായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പുതിയ പ്രസിഡണ്ടായി. കെ.വി.മുഹമ്മദ് ഹാജി (കുഞ്ഞുമോൻ)ജനറൽ സെക്രട്ടറി : വി.കെ സിദ്ധി ട്രഷറർ :പി.വി .അബൂബക്കർ ഹാജി വൈസ് പ്രസിഡണ്ടുമാരായി.സി.വി.അഷ്റഫ്,പി.പി.മുഹമ്മദ് ഹാജി,സി.മുഹമ്മദുണ്ണി . ജോയിന്റ് സെക്രട്ടറിമാരായി കരീം ആലംകോട്,കെ.വി. ഹുസ്സയിൻ, ഷറഫുദ്ധീൻ ,എന്നിവരെയും മഹല്ല് കമ്മിറ്റി ചെയർമാനായി പി.വി. മൊയ്തു (താഹിർ) കൂടാതെ പതിനാറ് പേരടങ്ങുന്ന മെമ്പർമാരെയും തിരഞ്ഞെടുത്തു.പി.സൈനുദ്ധീൻ ഓഡിറ്റിംഗ് റിപ്പോർട്ട് അവതരിപ്പിച്ചു ജാേ:സെക്രട്ടറി ഷറഫുദ്ധീൻ നന്ദി പറഞ്ഞു.
Leave A Reply
error: Content is protected !!