വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മ​ണി​മ​ല​യി​ലെ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ​ത് കോടികളുടെ നഷ്ടം

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മ​ണി​മ​ല​യി​ലെ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ​ത് കോടികളുടെ നഷ്ടം

മ​ണി​മ​ല: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മ​ണി​മ​ല​യി​ലെ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ​ത് 10 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ടം കണക്കാക്കുന്നു . വെ​ള്ള​പ്പൊ​ക്കം മ​ണി​മ​ല​യി​ലെ 240 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 180 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ചു. പ​ത്തോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ ബ​ല​ക്ഷ​യം നേ​രി​ടു​ക​യാ​ണ്. മ​ണി​മ​ല ടൗ​ണി​ല്‍ പെ​ട്രോ​ള്‍ പ​മ്ബി​നു​സ​മീ​പം പ​ല​ച​ര​ക്ക് ക​ട​ക്ക് മാ​ത്ര​മു​ണ്ടാ​യ​ത് അ​ര​ക്കോ​ടി​യു​ടെ ന​ഷ്​​ടമാണ് .

മാ​ര്‍​ക്ക​റ്റ് ജ​ങ്​​ഷ​നി​ലെ ജ​ന്‍​ഔ​ഷ​ധി​യി​ലെ മു​ഴു​വ​ന്‍ മ​രു​ന്നും ഫ​ര്‍​ണി​ച്ച​റു​ക​ളും ന​ശി​ച്ചു. എവിടെ മാത്രം 20 ല​ക്ഷ​ത്തി​ലേ​റെ​യാ​ണ് ന​ഷ്​​ടം സംഭവിച്ചത് . ര​ണ്ടു സി​മ​ന്‍​റ്​ ക​ട​ക​ളി​ലെ ഗോ​ഡൗ​ണി​ലേ​തു​ള്‍​പ്പെ​ടെ പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ സി​മ​ന്‍​റാ​ണ് ന​ശി​ച്ച​ത്. മാ​ര്‍​ക്ക​റ്റ് ജ​ങ്​​ഷ​നി​ലെ നി​ര​വ​ധി പേ​രു​ടെ സ​മ്ബാ​ദ്യ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ന​ശി​ച്ചു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പൊ​ടി​മി​ല്ലി​ന് 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. പൊ​ടി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന്​ സൂ​ക്ഷി​ച്ചി​രു​ന്ന കു​രു​മു​ള​ക്, കാ​പ്പി​ക്കു​രു, ഗോ​ത​മ്ബ്, അ​രി എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. മ​ണി​മ​ല​യി​ലെ പ​ല​ച​ര​ക്ക് ക​ട​ക​ള്‍​ക്കാ​ണേ​റെ ന​ഷ്​​ട​മു​ണ്ടാ​യ​ത്.

വ​ള​ക്ക​ട, ഫ​ര്‍​ണി​ച്ച​ര്‍​ക​ട, കോ​ഴീ​ത്തീ​റ്റ ക​ട, പെ​യി​ന്‍​റ്​ ക​ട, ഹോ​ട്ട​ല്‍, ത​ടി​മി​ല്‍, ബേ​ക്ക​റി, സ്​​റ്റേ​ഷ​ന​റി, തു​ണി​ക്ക​ട , സ്​​റ്റു​ഡി​യോ ഇ​വ​ര്‍​ക്കെ​ല്ലാം വ​ന്‍ ന​ഷ്​​ട​മാ​ണ് മഴയിൽ സംഭവിച്ചത് . മ​ണി​മ​ല​യി​ലെ വ്യാ​പാ​ര​മേ​ഖ​ല പൂ​ര്‍​വ​സ്ഥി​തി​യി​ലെ​ത്താ​ന്‍ ഏ​റെ നാ​ളു​ക​ളെ​ടു​ക്കും. പ്ര​ള​യ മു​ന്ന​റി​യി​പ്പി​ല്ലാ​തി​രു​ന്ന​താ​ണ് വ​ലി​യ ന​ഷ്​​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ണി​മ​ല യൂ​നി​റ്റ് പ്ര​സി​ഡ​ന്‍​റ്​ ജോ​യി​സ് കൊ​ച്ചു​മു​റി പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച മൂ​ലം മ​ണി​മ​ല​യി​ലെ വ്യാ​പാ​രി​ക​ള്‍ ഒ​രാ​യു​സ്സ്​ കൊ​ണ്ടു​ണ്ടാ​ക്കി​യ​തെ​ല്ലാം ന​ഷ്​​ട​മാ​യി. വ്യാ​പാ​രി​ക​ള്‍​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ക​ച്ച​വ​ടം പു​ന​രാ​രം​ഭി​ക്കാ​ന്‍ കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ല്‍ വാ​യ്​​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നും എം.​എ​ല്‍.​എ, എം.​പി എ​ന്നി​വ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി.

Leave A Reply
error: Content is protected !!