ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് വർധിപ്പിച്ചു

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് വർധിപ്പിച്ചു

ഡല്‍ഹി:ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് വർധിപ്പിച്ചു .വാര്‍ഷിക ചാര്‍ജ് 500 രൂപയാണ് ഉയര്‍ത്തിയത്. ത്രൈമാസ, പ്രതിമാസ ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.വാര്‍ഷിക മെമ്പര്‍ഷിപ്പ് ചാര്‍ജ് നിലവില്‍ 999 രൂപയാണ്. ഇത് 1499 ആയി ഉയര്‍ത്തി. ത്രൈമാസ ചാര്‍ജ് 329ല്‍ നിന്ന് 459 ആയി വര്‍ധിപ്പിച്ചു. പ്രതിമാസ ചാര്‍ജ് 129ല്‍നിന്ന് 179 ആക്കി.

പ്രൈം വിഡിയോയിലെ ഉള്ളടക്കം, ആമസോണ്‍ മ്യൂസിക്, പ്രൈറീഡിങ്ങില്‍ പുസ്തകങ്ങള്‍ എന്നിവ പ്രൈം മെമ്പര്‍ഷിപ്പില്‍ സൗജന്യമായി ലഭിക്കും. ആമസോണ്‍ ഷോപ്പിങ്ങില്‍ ഡെലിവറി സൗജന്യമാണ്. പ്രൈം അംഗങ്ങള്‍ക്കു മാത്രമുള്ള പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.

Leave A Reply
error: Content is protected !!