ട്വന്‍റി20 ലോകകപ്പില്‍ ചരിത്രം രചിച്ച്‌​ നമീബിയ

ട്വന്‍റി20 ലോകകപ്പില്‍ ചരിത്രം രചിച്ച്‌​ നമീബിയ

ഷാര്‍ജ: ട്വന്‍റി20 ലോകകപ്പില്‍ ടെസ്റ്റ്​ പദവിയുള്ള രാജ്യമായ അയര്‍ലന്‍ഡിനെ എട്ടുവിക്കറ്റിന്​ തകര്‍ത്ത്​ നമീബിയ ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പര്‍ 12ലേക്ക്​ മുന്നേറി. ആദ്യമായാണ്​ നമീബിയ ഒരുമേജര്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടിലെത്തുന്നത്​​.

ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്​ത അയര്‍ലന്‍ഡിനെ നമീബിയ 20 ഓവറില്‍ എട്ടിന്​ 125 റണ്‍സെന്ന സ്​കോറില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 18.3 ഓവറില്‍ രണ്ടു വിക്കറ്റ്​ മാത്രം നഷ്​ടപ്പെടുത്തി ലക്ഷ്യം നേടി.രണ്ട്​ വിക്കറ്റ്​ വീഴ്​ത്തുകയും 14 പന്തില്‍ 28 റണ്‍സെടുത്ത്​ പുറത്താകാതെ നില്‍ക്കുകയും ചെയ്​ത നമീബിയയുടെ ഡേവിഡ്​ വീസാണ്​ കളിയിലെ താരം.

Leave A Reply
error: Content is protected !!