ആഡംബരകപ്പലിലെ ലഹരിപാർട്ടി; നടി അനന്യയെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

ആഡംബരകപ്പലിലെ ലഹരിപാർട്ടി; നടി അനന്യയെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

മുംബൈ : ആഡംബരകപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് നടി അനന്യ തിങ്കളാഴ്ച എൻസിബിക്ക് മുൻപിൽ വീണ്ടും ഹാജരാവും.ഇന്ന് നടന്ന ചോദ്യം ചെയ്യലിൽ ആര്യൻ ഖാന് ലഹരി എത്തിച്ച് നൽകിയത് നടി നിഷേധിച്ചു. ഇതു സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എൻസിബി ഉദ്യോഗസ്ഥർ അനന്യ പാണ്ഡെയിൽ നിന്നും പ്രധാനമായും ചോദിച്ചത്. എന്നാൽ ചാറ്റുകൾ തമാശയായിരുന്നവെന്നും സിഗരറ്റിനെക്കുറിച്ചാണ് ചോദിച്ചതെന്നും നടി വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.

അതേസമയം നടി നിരോധിത ലഹരിപദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അനന്യ പാണ്ഡെ കേസിലെ നിർണായക കണ്ണിയാണെന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷം നടിയെ അറസ്റ്റ് ചെയ്യുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Leave A Reply
error: Content is protected !!